2019 ജനുവരി 8, ചൊവ്വാഴ്ച

നിങ്ങളെന്നെ അയ്യപ്പഭക്തനാക്കി ! [മ്മിണി പുളിക്കും]

ഡോ, മൈ*# ലോഡേ [ഡയറ്റി],

"അയ്യപ്പൻ ശബരിമല; ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടുകയാണ്" എന്നുള്ള രാഹുൽ ഈച്ചരന്റെ എഫ്ബി പോസ്റ്റാണ് ടി കുറുപ്പിന്റെ മൂലാധാരം, അഥവാ ആണിക്കല്ല്.
ചരിത്രപ്രധാനമായ നിലയ്ക്കലോട്ടവും, എടപ്പാളോട്ടവും വരെ മിത്രങ്ങൾക്ക് ഇത്തരത്തിൽ അയ്യപ്പന്റെ തലേൽ വച്ചുകെട്ടാൻ സാധിക്കും. സുപ്രീം കോടതി വിധി വരുന്നതിനും മുന്നേ വന്ന പ്രളയം വരെ അയ്യപ്പകോപമായി പ്രവചിച്ച പൂജ്യജ്യോതിഷികളുള്ള, ഇത്രയധികം ആ.ഭാ.സം വിങ്ങിപ്പൊട്ടിയ നാടാണ് എന്റേതെന്നോർക്കുമ്പോൾ ആകപ്പാടെ  ഒരുൾപ്പുളകം !

മൂലാധാരം  നമ്പ്ര ൧.
https://www.facebook.com/RahulEaswarOfficial/

"അയ്യപ്പൻ ശബരിമല; ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടുകയാണ്"!, "ശര്യാണ് "
സുപ്രീം കോടതി വരുന്നതിനു മുന്നേ, പ്രളയമുണ്ടാക്കി ശബരിമലയെ, മ്മടെ അയ്യപ്പൻ ഒറ്റപ്പെടുത്തിയത് കന്നിയയ്യപ്പനെന്നല്ല, 'നോ മോർ ഹ്യൂമൻ ക്രീച്ചേഴ്സ് ഇൻ ശബരിമല' എന്ന ക്യാംപെയ്ൻ ആയിരുന്നു. അൺഫോർച്യുനെറ്റ്‌ലി, ദാറ്റ് വെന്റ് ബിയോണ്ട് ഹിസ് കൺട്രോൾ.

യുക്തിവാദികൾ ചോദിച്ചു; "അല്ല വിശ്വാസികളേ, കന്നിസ്വാമിമാർ മലകേറാത്ത ദിവസം വന്നാൽ അയ്യപ്പൻ മാളികപ്പുറത്തെ കെട്ടിക്കോളാമെന്ന പ്രോമിസ്" ?
കട്ട വിശ്വാസി: "അ...അ...ലത് പിന്നെ മണ്ഡല കാലത്താ, അങ്ങനെ; ഇത് വെറും ഒന്നാന്തീ "!

വിശ്വാസി, അയ്യപ്പനെ നൈസായിട്ട് തേച്ച് !

അയ്യപ്പൻറെ രാഷ്ട്രീയത്തിന്റെ ഒന്നാം പാദം അവിടെക്കഴിഞ്ഞു.

രണ്ടും മൂന്നും നാലും പാദങ്ങൾ പ്രളയവും, ഉരുൾപൊട്ടലും നാടിനും നാട്ടാർക്കും സമസ്ത ജീവജാലങ്ങൾക്കും കെടുത്തിവരുത്താതെ കോടതിവഴി, തന്ത്രപരമായി ശ്രമിച്ചു, പക്ഷെ…

പാദം  ൨: വിധി: സ്വവർഗ രതി കുറ്റകരമല്ലായെന്നു കോടതിയെക്കൊണ്ട് വിധിപ്പിച്ചു [ഹരിഹരസുധൻ  തന്റെ ജനനം ഇനി മുതലങ്ങോട്ട് ലീഗലൈസ്ഡ് ആണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു]

പാദം ൩: വിധി: വിവാഹേതര ബന്ധം കുറ്റകരമല്ല [ഹരിക്ക് എച്ചിമിയും, ഹരനു പാറുവുമുണ്ടെങ്കിലും; ഹരിയും ഹരനും തമ്മിലും ഒന്നും, ഒന്നും തെറ്റല്ല എന്നും വിധിപ്പിച്ചു, ബോധ്യപ്പെടുത്താൻ ശ്രമിച്ചു]

പാദം ൪: വിധി: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാം, പ്രായഭേദമന്യേ ഏതു ശാരീരികാവസ്ഥയിലും. 

ഇത്രയും വ്യക്തമായി, ഘട്ടം ഘട്ടമായി സുപ്രീം കോടതിയെക്കൊണ്ട് , അയ്യപ്പൻപുറപ്പെടുവിപ്പിച്ച വിധി; എന്നും ഒരു മകരജ്യോതിയായി പൊന്നപ്പന്റെ അമ്പലമേട്ടിൽ വിളങ്ങട്ടെ, വിളങ്ങീടട്ടെ…