2009 ജൂലൈ 23, വ്യാഴാഴ്‌ച

ചങ്കരന് മുണ്ടുടുക്കാനറിയില്ല...

ചങ്കരന്‍ ആര് ?
ചങ്കരന്‍ നാട്ടിലെ ഒരു പ്രമാണി.പണക്കാരന്‍ , പരിഷ്ക്കാരി.
പരിഷ്ക്കാരത്തിന്റെ പാരമ്യത്താലും,കണ്ട്രി പീപ്പിള്‍സിനോടുള്ള പുച്ഛത്താലും; പരിഷ്ക്കാരിയായന്നു തൊട്ടു ടിയാന്‍ സ്വദേശ വസ്ത്രങ്ങള്‍ ബഹിഷ്ക്കരിച്ചു; പിന്നീട് വിദേശവസ്ത്രധാരിയല്ലാതെ ചങ്കരനെ നാട്ടാര്‍ കണ്ടിട്ടേയില്ല. 
പരിഷ്ക്കാരിയെങ്കിലും, ഭാര്യക്കും, പെണ്മക്കള്‍ക്കും ചങ്കരന്‍ വിദേശവല്‍ക്കരണം നടത്തിയതുമില്ല.

കാര്യത്തിലേക്കു കടക്കാം.
പഞ്ചായത്തു തെരഞ്ഞെടുപ്പിന്റെ സമയം. ഇപ്രാവിശ്യം ചങ്കുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നു ചിലര്‍ക്കൊക്കെ ഒരാഗ്രഹം. 
പക്ഷെ, ജനങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ പരിഷ്ക്കാരം മാറ്റണം. രണ്ടാമത്തെ അഭിപ്രായം സ്വീകാര്യമല്ലാഞ്ഞിട്ടും ആദ്യത്തെ നിര്‍ദ്ദേശം മനസ്സിലൊരു കുളിരു കോരിച്ചതിനാല്‍ , രണ്ട് ഒന്നിനു വഴിമാറി. 
ചങ്കരന്‍ മുണ്ടുടുത്തു (ഉടുക്കാതിരുന്നതാണു ഭേദമെന്നോണം).പരിഷ്ക്കാരത്തിന്റെ പേരില്‍ അമ്പലവിസിറ്റ് നിര്‍ത്തിയിരുന്ന ടിയാനെ; അണികള്‍, വോട്ടിനു വേണ്ടിമാത്രം നടക്കിരുത്തി.

ആ അമ്പലവിസിറ്റില്‍ ;അമ്പലമുറ്റത്ത്, വെടിവഴിപാടിന്റെ കരാറെടുത്തിരുന്ന,ചങ്കുവിന്റെ എതിര്‍പാര്‍ട്ടിയിലേക്കു നുഴഞ്ഞു കയറിയവനുമായ, വെടി പൊട്ടി കാലുപോയ രായപ്പണ്ണന്‍ , ചങ്കുവിന്റെ നടക്കിരുത്തല്‍ കാണാനിടയായി.ചില മത-ജാതി ധ്വംസന പ്രവര്‍ത്തനങ്ങളൊക്കെ ഉണ്ടായിരുന്നാലും ആളൊരു കലക്കന്‍ ബിശ്വാസിയായിരുന്നു.അങ്ങനെയുള്ള രായന് മി. ചങ്കു കാട്ടുന്ന ഈ കോപ്രായം കണ്ടുനില്‍ക്കാന്‍ പറ്റുവോ ?

തെരഞ്ഞെടുപ്പിനു മുന്‍പായി ഒരു വെടി പൊട്ടിക്കാന്‍ കിട്ട്യ ചാന്‍സല്ലേ ? 
ജനമദ്ധ്യത്തില്‍ നിന്ന് കോണോടുകോണ്‍ മുണ്ടുടുത്ത് സ്രാഷ്ടാംഗപ്രണാമം നടത്തുന്ന ചങ്കുവിനെ നോക്കി അണ്ണനൊരു കാച്ചുകാച്ചി.
"നേരെ മുണ്ടുടുക്കാന്‍ അറിയാത്തവനാണ് നമസ്ക്കരിക്കുന്നത്. ഈ അവനാണോ ഇലച്ചനു നിക്കുന്നെ ?"

ചോ:  രായപ്പണ്ണന്‍ ചോതിച്ചതു ശരിയോ തെറ്റോ ?

വാല്‍ക്കഷ്ണം: 2009 ലോക്സഭാതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വായിക്കുക...

അവധിത്തലേന്ന്....ഒരു സംയമന പാഠം...

എന്തോ വലിയ ബഹളം കേട്ടാണ്‌, ഉറക്കത്തിലേക്കു തെന്നിയടിച്ചു വീഴാന്‍ തുടങ്ങിയ ഞാന്‍ ഞെട്ടി ഉണര്‍ന്നത്. 
കണ്ണുകള്‍ പരമാവധി കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, നാശം പിടിച്ച ചെവി; അതിന്റെ തനിക്കൊണം കാണിച്ചു. ചെവി ശബ്ദത്തിനു വട്ടം പിടിച്ചു...

"നാശം, ആരെടാ അത് ?" മനസ്സിലോര്‍ത്തു...
“നാട്ടില്‍ ഒന്‍പതര വെളുപ്പിനെഴുന്നെല്ക്കുന്ന ഞാന്‍ , ഇവിടെ 7 മണിക്ക് ഉണരുന്നത് വിധിയുടെ വിളയാട്ടം, എങ്കിലും ഉറക്കം ബാക്കി. 
അതെല്ലാം ഉറങ്ങിതീര്‍ക്കു്ന്നത് വ്യാഴാഴ്ച രാത്രിയും, വെള്ളിയാഴ്ച്ച പകലും; ആ അവകാശത്തിന്റെ മേളിലാണല്ലോ അലവലാതികള്‍ കത്തിവക്കുന്നത്...?

”മനസ്സ് പറഞ്ഞു, "അല്പ്പം കൂടി ശ്രമിച്ചു നോക്കുക... സംയമനം പാലിക്കുക..."നല്ല തണുത്ത രാത്രി, മൂടിപ്പുതച്ചു കിടക്കുന്നതില്പരം സുഖം... രാവിലെയും തണുപ്പിനു കുറവില്ലായിരുന്നല്ലോ ...? മഴയും...

വ്യാഴാഴ്ചകളില്‍ ഉത്സാഹത്തോടെ ഉണരുന്ന ഞാനിന്നു ഈ തണുപ്പില്‍ മടിപിടിച്ചെഴുന്നേറ്റു...കുളിമുറിയില്‍ ചെന്ന് പ്രഭാതകര്‍മങ്ങളിലേക്ക് ‘ശ്രദ്ധയൂന്നി’യപ്പോലാണ് ഇന്നിത്രയും നേരത്തെ എഴുന്നെല്ക്കെണ്ടിയിരുന്നില്ലല്ലോ എന്ന ബോധം ഉള്ളിലുദിച്ചത്...ഹീറ്റര്‍ ഇന്നലെ മുതല്‍ പണിമുടക്കായിരുന്നല്ലോ..., 
ഈ തണുപ്പില്‍ രാവിലെ കുളിക്കാന്‍ പറ്റില്ല, ഒരു രണ്ടോ മൂന്നോ മിനിട്ടൂടെ കിടക്കാരുന്നു. പിന്നെയെല്ലാം മന്ദഗതിയില്‍ . 
"ആവശ്യത്തിലേറെ സമയം ഉണ്ടല്ലോ..."

കുളിമുറിയില്‍ നിന്നും ഇറങ്ങി മുറിക്കുള്ളിലെതിയപ്പോള്‍ ; സഹമുറിയന്‍ കൂര്‍ക്കം ഉച്ചസ്ഥായിലാക്കി എന്നെ കേള്‍പ്പിച്ചു.ചുരുണ്ടുകൂടി കിടക്കുന്ന അവനെയും, എന്റെ ബെഡ്ഡില്‍ പാമ്പുപെക്ഷിച്ച പടം പോലെ കിടക്കുന്ന എന്റെ പുതപ്പിനെ കൂടി കണ്ടപ്പോള്‍ ചന്ക് തകര്‍ന്നു പോയി...
"എന്റെ വിധി..."

ഡ്രെസ്സിംഗ് സെഷന്‍ കൂടി കഴിഞ്ഞിരിക്കുന്നു.ഇനീം വെളിയില്‍ കമ്പനിവണ്ടിയുടെ വരവ് നോക്കി നിക്കണം.
പാകിസ്ഥാനി ഡ്രൈവര്‍ , ഇന്ത്യാക്കാരെ സ്നേഹവും, ബഹുമാനവും ഉള്ള ഒരാള്‍ ; ഒരിക്കല്‍ അവന്റെ ഡ്രൈവിങ്ങില്‍ അത്ഭുതപ്പെട്ടു, 
"ഇങ്ങനെ ഓടിച്ചാല്‍ അക്സിഡെന്റ്റ് ആവില്ലേ ?  
"ചത്താല്‍ ഞാന്‍ ഒരു പാകിസ്ഥാനി, നിങ്ങള്‍ 3 ഇന്ത്യാക്കാര്‍" ""“
(എന്ന് വ്യക്തമാക്കിയ അവന്റെ സ്നേഹത്തിലുള്ള ആത്മാര്‍ത്ഥ തയെ ചെയ്യാന്‍ ഞാന്‍ അനുവദിക്കുന്നതല്ല).

താമസിച്ചാല്‍ അവന്‍ വെയിറ്റ് ചെയ്യാറില്ല, അഥവാ അവന്‍ താമസിച്ചാല്‍ ചോദിക്കാനും പറ്റില്ല. നമ്മള്‍ വെയിറ്റ് ചെയ്തോണം. അവന്റെ ഈ കളി അനുവദിച്ചു കൊടുത്തിരിക്കുന്നതല്ല; പിന്നെ മനസ്സിനെ ആവോളം സംയമനം ചെയ്തു നിര്‍ത്തിയിരിക്കുന്നു. നാട്ടിലായിരുന്നപ്പോള്‍ കുറച്ചു യോഗ പരിശീലിച്ചതിന്റെ ഗുണം !ആ മൃഗീയമുഖം മനസ്സിലോര്‍ത്ത് മുറിയുടെ കതകുതുറന്നു, 

"ശ് ശ് ശ് ..."എന്ന ശബ്ദത്തോടെ, അടിച്ച കാറ്റ് എന്റെ കീഴ്ത്താടിയും, മേല്താടിയും കൂട്ടിയിടിപ്പിച്ചു കളഞ്ഞു, വാ കഴച്ചു തുടങ്ങി ! 

ലോബിയിലെത്തി .റോഡിലേക്ക്‌ കണ്ണും നട്ടു, വിറങ്ങലിച്ചു നില്ക്കു മ്പോഴാണ്, 
"കുത്തേ...!!!" എന്ന വിളി ലോബിയില്‍ മുഴങ്ങിയത്.ഞെട്ടി പോയി ! 

വാച്ച് മേന്‍ !

ഫ്ലാറ്റിലെ കണ്ണിലുണ്ണിയായ ചക്കിപ്പൂച്ച കുറുകെ ചാടി എങ്ങോട്ടോ ഓടി ! 
ഈ ചക്കിയെയാണോ ഈ .... ബംഗാളി, "കുത്ത" എന്ന് വിളിച്ചത് ? 
ഏതെങ്കിലും കണ്ടന്‍ കേട്ടിരുന്നെന്കില്‍, അവനെ "നായിന്റെ മോനെ" എന്ന് വിളിച്ചേനെ... വിളിക്കും, കാരണം അത്രയ്ക്ക് സുന്ദരിയാണ് ആ പൂച്ച. പിന്നീട് അത് ലൌ ജിഹാദില്‍ പെട്ട് ഏതോ പാകിസ്ഥാന്‍ പൂച്ചയുമായി ചുറ്റുന്നത് കണ്ടിട്ടുണ്ട്. പിന്നീടെ കണ്ടിട്ടേയില്ല.

മൊബൈല്‍ മൂളാന്‍ തുടങ്ങി, എന്റെ കൂടെ മരണം കാത്തുകഴിയുന്ന രണ്ടിന്ത്യാക്കാരില്‍ ഒരാള്‍ .'ചക്കി ചിന്തകള്‍ ' എല്ലാം വിട്ടു പതിയെ പടികളിറങ്ങി.
" ബ്ലും..."
കെട്ടിക്കിടന്ന വെള്ളം നേരെ മുഖം വരെ തെറിച്ചു, ബാക്കി തുണിയിലും...ഒട്ടും മിസ്സായില്ല. തലക്കു മുകളിലിരുന്ന്  ആ കോപ്പിലെ പൂച്ച ഒപ്പിച്ച പണി ! എന്തോ തള്ളി വെള്ളത്തിലിട്ടു, 
വെള്ളം വെറുതെയിരിക്കുമോ, കിട്ടിയത് എന്നെ.
" 'കുത്തേ' എന്നല്ലടീ നിന്നെ വിളിക്കേണ്ടത്" കൈവീശി ഒരടികൊടുക്കം എന്നാലോചിച്ചപ്പോള്‍ , പൂച്ചക്ക് വെറുതേ പണിയുണ്ടാക്കണ്ട എന്ന ചിന്ത പിന്നെയുമെന്നില്‍ സംയമനം വളര്‍ത്തി്.

വണ്ടി വന്നു. 

ഡ്രസ്സ് മാറാന്‍ പോകാന്‍ നിവൃത്തിയില്ല, കുഴപ്പമില്ല സൈറ്റിലേക്കല്ലേ പോണേ, ശരിയാക്കാം.

***********************************************

"നാളെ അവധി, ഇന്നു നേരത്തെ ഉറങ്ങണം, നല്ല ക്ഷീണം..." എന്നൊക്കെയുള്ള മധുരചിന്തകളോടെ സൈറ്റില്‍ നിന്നും മടക്കയാത്ര. 
"ഇന്നത്തെ തണുപ്പിനൊരു സുഖമുണ്ട്. നാളെ രാവിലെ, ഹാ... കൊതിതീരും വരെ ഉറങ്ങാം..."

സന്തോഷത്തോടെ റൂമിലെത്തി. ഇനി ഒരു അടിപൊളി കുളി, അതിനുശേഷം ഒരു ശാപ്പാട്. പിന്നെ മനോഹര സ്വപ്‌നങ്ങള്‍ കണ്ടു ആ തണുപ്പില്‍ മൂടിപ്പുതച്ച്...ഹോ...മനസ്സ് കുളിര്‍ത്തു ...

ഇനി കുളി, നല്ല വിസ്തരിച്ചൊരു കുളി കഴിഞ്ഞാല്‍, ഉറങ്ങാന്‍ ഒരു പ്രത്യേകസുഖമാ.

"നീ കുളിച്ചില്ലേ...?" കട്ടിലില്‍ വിസ്തരിച്ചു കിടക്കുന്ന സഹമുറിയനോട് കുളിമുറിയിലേക്ക് കയറാന്‍ തുടങ്ങുന്ന പോക്കിലൊരു ചോദ്യമെറിഞ്ഞു.

"ഇല്ല." മറുപടി. 

എന്താ ഇത്ര ഘനം ?" മനസ്സിലോര്‍ത്തു .

ഷവര്‍ തുറന്നതും, ആ "ഘന"ത്തിന്റെ പൊരുള്‍ ഞാന്‍ മനസ്സിലാക്കി.വെള്ളം ദേഹത്തേയ്ക്ക് വീഴുന്നതിനു മുമ്പേ ഷവര്‍ ഓഫ് ചെയ്തു, 
കൂട്ടത്തില്‍ വാച്ച്മാന്റെ പ്രവര്ത്തികകളില്‍ പരിതപിച്ച് ഒരുകോടി തെറി മനസ്സില്‍ വിളിച്ചു

."എന്ത് ചെയ്യും ?" എന്ന ചോദ്യം മനസ്സില്‍ മുഴങ്ങി... വെളിയിലും നല്ല തണുപ്പുണ്ട്, വെള്ളം ഐസ് പോലെയും.കുളിക്കാനും വയ്യ കുളിക്കാതിരിക്കാനും വയ്യ എന്ന അവസ്ഥ. രണ്ടും കല്പ്പിച്ചു ബക്കറ്റ് എടുത്തു വെള്ളം നറച്ചു, വെള്ളം കൈക്കുമ്പിളിലെടുത്തു പ്രസക്ത ഭാഗങ്ങളെല്ലാം ഒന്ന് 'നനച്ചു', തോര്‍ത്താല്‍ ഒപ്പി.

കുളിമുറിയില്‍ നിന്നിറങ്ങിയതിനു പിറകെ വന്നു ചോദ്യം. ഘനമില്ലാതെ...

"കുളിച്ചോ ?"

"ഇല്ല, 'നനച്ചു'... വെള്ളം തൊട്ട്..." 

തമാശമട്ടില്‍ പറഞ്ഞു നിര്‍ത്തി; കട്ടില്‍ കണ്ടപ്പോള്‍ , പുതപ്പു കണ്ടപ്പോള്‍ , എത്രയും പെട്ടന്നവയെ പ്രേമിക്കാന്‍ മനസ്സ് തുടിച്ചു.

"കഴിക്കേണ്ടെ ?" സഹന്‍ 

'ഞാന്‍ : "പിന്നെ ..., വിശന്നിട്ടു വയ്യ. നീ ഫുഡ് നു പറഞ്ഞാരുന്നോ ?

"സഹന്‍ ': "ഇപ്പോള്‍ വരും."

അഞ്ചു മിനിറ്റിനകം ആഹാരം വന്നു,രാവിലെയുണ്ടായ അനിഷ്ടങ്ങലെല്ലാം ആഹരതോട് തീര്‍ത്ത്, എന്‍ 'പ്രിയകാമുകി’യെ പുല്കാന്‍ മനസ്സ് ധൃതികാട്ടി. മനസ്സിനെ നിയന്ത്രിച്ചില്ല, ലൈറ്റ് ഓഫ് ചെയ്തു, നടുനിവര്‍ത്തി , പുതപ്പെടുതോന്നു മൂടിയപ്പോള്‍ ... 

“ആഹാ... ഇതാണ് ജീവിതത്തിലെ സുഖം”. 

കൊച്ചു കൊച്ചു ചിന്തകളിലൂടെ മനസ്സ് പറന്നു നടക്കുമ്പോള്‍, ലവന്‍ , 'സഹന്‍ ' അവന്റെ കൂര്‍ക്കംവലി മൂന്നാം ഗിയറിലേക്ക് മാറ്റിയിരുന്നു.
"കുഴപ്പമില്ല, അവന്‍ ഒന്നിലേക്ക് മാറ്റുന്നതിന് മുന്പെയോ, ന്യുട്രലില്‍ റൈസ് ചെയ്യന്നതിനു മുന്പെയോ ഉറങ്ങികിട്ടിയാല്‍ മതിയാരുന്നു.

 "ഉറക്കം കണ്കളി... ലൂഞ്ഞാ..." ഉറക്കം വന്നു തുടങ്ങി...തലയിണയെ ചേര്‍ത്തിമര്‍ത്തി പിടിച്ചു...ഞാനും ഉറക്കത്തിലേക്ക്...

എന്തോ വലിയ ബഹളം കേട്ടാണ്‌, ഉറക്കത്തിലേക്കു തെന്നിയടിച്ചു വീഴാന്‍ തുടങ്ങിയ ഞാന്‍ ഞെട്ടി ഉണര്‍ന്നത്. 

"നാശം, ആരെടാ അത് ?" 

മനസ്സിലോര്‍ത്തു...തല പുതപ്പിന്റെ ഉള്ളില്‍ നിന്നും ആമയെ അനുസ്മരിപ്പിക്കും വിധം വെളിയിലെടുത്തു. 
തൊട്ടടുത്ത ബെഡ്ഡില്‍ നിന്നും റോക്ക് സംഗീതം അനര്‍ഗളനിര്‍ഗളം പ്രവഹിക്കുന്നു.

"റോക്കിലും ആരോഹണ- അവരോഹണം ഉണ്ട് ?" എന്ന് ഞാനന്ന് മനസ്സിലാക്കി.

വെളിയില്‍ നല്ല ബഹളം, കണ്ണടക്കുമ്പോള്‍, ചെവി ഉണരുന്നു. 

“ഇല്ലാ... ഇനി കിടക്കാന്‍ പറ്റില."നാശം പിടിക്കാന്‍ ..." 

കയ്യെത്തി മൊബൈല്‍ എടുത്തു, വെട്ടം തെളിച്ചു.'സഹനെ' നോക്കി, അരണ്ട വെളിച്ചത്തില്‍ പുതപ്പിന്റെ അടിയില്‍ , 'ഒന്നുമറിയാത്തവനെ' കണക്കു വാശിക്ക് കൂര്‍ക്കം വലിക്കുന്നു. വിളിച്ചാല്‍ തെറി ഉറപ്പ്, മനസ്സിനെ ശാന്തമാക്കി.

പക്ഷെ, വെളിയിലെ ഈ അനീതി വെച്ചുപോറുപ്പിക്കനാവില്ല. ബഹളം കൂടി കൂടി വരുന്നു. പാമ്പിന്റെ പടം പൊഴിക്കലിനെ അനുസ്മരിപ്പിച്ചു പുതപ്പിനെയും ശരീരത്തെയും വേര്‍പെടുത്തി, കട്ടിലില്‍ നിന്നും ഊര്‍ന്നി്റങ്ങി. എന്തും ചെയ്യാന്‍ മനസ്സ് സജ്ജമാക്കി.അടുത്ത ലക്‌ഷ്യം ശബ്ദമുണ്ടാക്കാതെ കതകിന്റെ അടുത്തെത്തുക, ഒരു നിമിഷം കൊണ്ടെല്ലാം പ്ലാന്‍ ചെയ്തു.

കതകിന്റെ ബോള്‍ട്ട് എടുത്തു, കതകു പെയ്യെ തുറന്നു. ശബ്ദം കൊറിഡോരില് മുഴങ്ങിക്കൊണ്ടിരുന്നു, ഭാഷ 'അറബി'യാണ്. കതകിന്റെ തുറന്ന വിടവിലൂടെ തല വെളിയിലെക്കിട്ടു. നാല് ചെറുപ്പക്കാര്‍, എന്നേക്കാള്‍ ചെറുപ്പം; പക്ഷെ ഇരട്ടി നീളവും, വീതിയും. മനസ്സൊന്നു പാളി, എങ്കിലും മനോധൈര്യം കൈവിട്ടില്ല. 
ശ്വാസം നേരെയാക്കി, രണ്ടുതവണ ശ്വാസം ഉള്ളിലേക്കും പുറത്തേക്കും വിട്ടു.
ഇപ്പോള്‍ ഞാന്‍ മുറിക്കുള്ളിലാണ്. ശബ്ദമുണ്ടാക്കാതെ കതക് അടച്ചു, കുറ്റിയിട്ടു. 
അത്രയുമായത് കൊണ്ട് ഇനി പത്തൊന്പറതാമത്തെ അടവിന്റെ ആവശ്യം വരുന്നില്ല. അല്ലെങ്ങില്‍ത്തന്നെ ഇവിടെ എങ്ങോട്ടോടാന്‍ ?

മനസ്സിനെ ഒന്നുകൂടി റിലാക്സ് ചെയ്യിപ്പിച്ചു , ബഹളം ഉച്ചസ്ഥായിലും. ഞാന്‍ 'സഹനെ' നോക്കി; സുഖസുഷുപ്തി. 
"നീയെത്ര ഭാഗ്യവാന്‍" എന്ന് മനസ്സിലോത്തു .

കട്ടിലിന്റെ അടുത്തെത്തി, "വെളിയില്‍ അവന്മാര്‍ അലറുകയാണോ...?" എന്ന് തോന്നിപ്പോയി.

എന്തായാലും എന്റെ മനസ്സിന്റെ സമനില തിരിച്ചുകിട്ടി, ഒരു വലിയ ആപത്തില്‍ നിന്നും രക്ഷിച്ച (രക്ഷപെട്ട) എന്റെ സംയമാനത്തെ ഞാന്‍ ആവോളം പുകഴ്ത്തി, ആശ്വാസത്തിന് ഒരു ഗ്ലാസ് വെള്ളവും. 
കിടന്നു.
ബഹളം ഒരല്പം പോലും കുറഞ്ഞിട്ടില്ല...മൊബൈല്‍ എടുത്തു ഹെഡ്സെറ്റ് കണക്ട് ചെയ്തു റേഡിയോ ട്യൂണ്‍ ചെയ്തു നോക്കി, മലയാളം ചാനല്‍ പൂട്ടീട്ടില്ല. പാട്ടുണ്ട്. പുതപ്പു തലയില്‍ മൂടുമ്പോള്‍ വെളിയിലെ ഒച്ച പിന്നെയും കൂടുന്നത് ഞാന്‍ അറിഞ്ഞു. രണ്ടും കല്പിച്ചു ഇയര്‍ഫോണ് ചെവിയിലേക്ക് കുത്തിയിറക്കി, ആദ്യ ഗാനം, വെളിയിലെ ശബ്ദത്തെ ഒന്നുമല്ലാതാക്കി കര്‍ണലപുടങ്ങളില്‍ . തരംഗമുണര്‍ത്തി. ഇയര്‍ഫോണ്‍ എടുത്തു നോക്കി, വെളിയില്‍ ശബ്ദം. പിന്നെയും കുത്തി,"രണ്ടും സഹനീയമല്ലല്ലോ"പക്ഷെ ഞാന്‍ സംയമനം കൈവിട്ടില്ല, ചിന്തിച്ചു...രണ്ടും കല്‍പ്പിച്ചു... കുറച്ചുനേരം കട്ടിലില്‍ ചമ്രം പൂട്ടിയിരുന്നു... പിന്നെ ഞാന്‍ ഉണരുന്നത് പിറ്റേന്ന് 11:30 യ്ക്ക്...അതെ ഇരുപ്പില്‍ ...

മതം, ദൈവം.

“ദൈവങ്ങള്‍ (പല മത ദൈവങ്ങള്‍ ) ജനിക്കുന്നു...
ജനിച്ചു...അതോ സ്വയംഭൂവോ..എന്തുമാവട്ടെ,
'അവര്‍ ' ദൈവമല്ലേ...
ഹിന്ദു ദൈവം(ങ്ങള്‍ ) വേദം എഴുതി, ഗീത എഴുതി, പിന്നെയും ഒത്തിരി എന്തൊക്കെയോ
മുസ്ലിം ദൈവം:ഖുറാന്‍ എഴുതി,ക്രിസ്ത്യന്‍ ദൈവം:ബൈബിളും ;
ഒരു മനുഷ്യായുസ്സില്‍ ജീവിക്കാന്‍ ഉള്ളതെല്ലാം ഉണ്ടതില്‍
'അവര്‍ ' തങ്ങളെ പ്രചരിപ്പിക്കാന്‍ മാളോരെ നിയമിച്ചു ഭൂവില്‍ ;
തന്റെ ഏറ്റവും അടുത്ത ആളുകള്‍ ...
വിശ്വസ്തര്‍ ...
എഴുതിയവ 'സ്വര്‍ഗ്ഗ'ത്തില്‍ നിന്ന് 'ഫാക്സ്' ചെയ്തു...(അതോ 'ഇ-മെയിലോ )
'വിശ്വസ്തര്‍ ' മതങ്ങള്‍ പഠിപ്പിച്ചു...
മനുഷ്യനെ മനുഷ്യന്‍ 'ആക്കുന്ന' മതങ്ങള്‍ .
പാവം മനുഷ്യന്‍ 'വിശ്വസ്തരി’ല്‍ കൂടി ദൈവത്തെ അറിഞ്ഞു,
പാവങ്ങള്‍ 'അവരെ’ സ്തുതിക്കുന്നു; അതിലേറെ 'വിശ്വസ്തരേയും’
.ഒടുവില്‍ 'വിശ്വസ്തര്‍ , 'അവനേ’ക്കാള്‍ വലിയ 'ദൈവം' ആവുന്നു.

മതം

“അറിവില്ലായ്മയില്‍ ദൈവം (ശക്തികള്‍) ജനിച്ചു...
അന്ധവിശ്വാസങ്ങള്‍ 'അവനെ' വളര്‍ത്തി...
വിശ്വാസങ്ങള്‍ ; മതമായി, മതങ്ങളായി...
'അവന് അനുയായികളേറി...
'അവര്‍ ' 'ഭരണം' തുടങ്ങി...
'അവന്റെ 'കഴിവു'കളില്‍ 'അവര്‍ ' വളര്‍ന്നു...
'അവരുടെ’ ‘മിടുക്കി’ന്മേല്‍ 'അവനും...
പക്ഷെ, 'അവനും' 'അവരും' കുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ടില്ല...
അമ്മമാരുടെ, സഹോദരിമാരുടെ നിലവിളി കേട്ടില്ല...കേള്‍ക്കില്ല,
കേള്‍ക്കില്ല.....കേള്‍ക്കില്ല.....കേള്‍ക്കില്ല.....