2019 ജനുവരി 8, ചൊവ്വാഴ്ച

നിങ്ങളെന്നെ അയ്യപ്പഭക്തനാക്കി ! [മ്മിണി പുളിക്കും]

ഡോ, മൈ*# ലോഡേ [ഡയറ്റി],

"അയ്യപ്പൻ ശബരിമല; ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടുകയാണ്" എന്നുള്ള രാഹുൽ ഈച്ചരന്റെ എഫ്ബി പോസ്റ്റാണ് ടി കുറുപ്പിന്റെ മൂലാധാരം, അഥവാ ആണിക്കല്ല്.
ചരിത്രപ്രധാനമായ നിലയ്ക്കലോട്ടവും, എടപ്പാളോട്ടവും വരെ മിത്രങ്ങൾക്ക് ഇത്തരത്തിൽ അയ്യപ്പന്റെ തലേൽ വച്ചുകെട്ടാൻ സാധിക്കും. സുപ്രീം കോടതി വിധി വരുന്നതിനും മുന്നേ വന്ന പ്രളയം വരെ അയ്യപ്പകോപമായി പ്രവചിച്ച പൂജ്യജ്യോതിഷികളുള്ള, ഇത്രയധികം ആ.ഭാ.സം വിങ്ങിപ്പൊട്ടിയ നാടാണ് എന്റേതെന്നോർക്കുമ്പോൾ ആകപ്പാടെ  ഒരുൾപ്പുളകം !

മൂലാധാരം  നമ്പ്ര ൧.
https://www.facebook.com/RahulEaswarOfficial/

"അയ്യപ്പൻ ശബരിമല; ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടുകയാണ്"!, "ശര്യാണ് "
സുപ്രീം കോടതി വരുന്നതിനു മുന്നേ, പ്രളയമുണ്ടാക്കി ശബരിമലയെ, മ്മടെ അയ്യപ്പൻ ഒറ്റപ്പെടുത്തിയത് കന്നിയയ്യപ്പനെന്നല്ല, 'നോ മോർ ഹ്യൂമൻ ക്രീച്ചേഴ്സ് ഇൻ ശബരിമല' എന്ന ക്യാംപെയ്ൻ ആയിരുന്നു. അൺഫോർച്യുനെറ്റ്‌ലി, ദാറ്റ് വെന്റ് ബിയോണ്ട് ഹിസ് കൺട്രോൾ.

യുക്തിവാദികൾ ചോദിച്ചു; "അല്ല വിശ്വാസികളേ, കന്നിസ്വാമിമാർ മലകേറാത്ത ദിവസം വന്നാൽ അയ്യപ്പൻ മാളികപ്പുറത്തെ കെട്ടിക്കോളാമെന്ന പ്രോമിസ്" ?
കട്ട വിശ്വാസി: "അ...അ...ലത് പിന്നെ മണ്ഡല കാലത്താ, അങ്ങനെ; ഇത് വെറും ഒന്നാന്തീ "!

വിശ്വാസി, അയ്യപ്പനെ നൈസായിട്ട് തേച്ച് !

അയ്യപ്പൻറെ രാഷ്ട്രീയത്തിന്റെ ഒന്നാം പാദം അവിടെക്കഴിഞ്ഞു.

രണ്ടും മൂന്നും നാലും പാദങ്ങൾ പ്രളയവും, ഉരുൾപൊട്ടലും നാടിനും നാട്ടാർക്കും സമസ്ത ജീവജാലങ്ങൾക്കും കെടുത്തിവരുത്താതെ കോടതിവഴി, തന്ത്രപരമായി ശ്രമിച്ചു, പക്ഷെ…

പാദം  ൨: വിധി: സ്വവർഗ രതി കുറ്റകരമല്ലായെന്നു കോടതിയെക്കൊണ്ട് വിധിപ്പിച്ചു [ഹരിഹരസുധൻ  തന്റെ ജനനം ഇനി മുതലങ്ങോട്ട് ലീഗലൈസ്ഡ് ആണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു]

പാദം ൩: വിധി: വിവാഹേതര ബന്ധം കുറ്റകരമല്ല [ഹരിക്ക് എച്ചിമിയും, ഹരനു പാറുവുമുണ്ടെങ്കിലും; ഹരിയും ഹരനും തമ്മിലും ഒന്നും, ഒന്നും തെറ്റല്ല എന്നും വിധിപ്പിച്ചു, ബോധ്യപ്പെടുത്താൻ ശ്രമിച്ചു]

പാദം ൪: വിധി: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാം, പ്രായഭേദമന്യേ ഏതു ശാരീരികാവസ്ഥയിലും. 

ഇത്രയും വ്യക്തമായി, ഘട്ടം ഘട്ടമായി സുപ്രീം കോടതിയെക്കൊണ്ട് , അയ്യപ്പൻപുറപ്പെടുവിപ്പിച്ച വിധി; എന്നും ഒരു മകരജ്യോതിയായി പൊന്നപ്പന്റെ അമ്പലമേട്ടിൽ വിളങ്ങട്ടെ, വിളങ്ങീടട്ടെ… 






2017 നവംബർ 22, ബുധനാഴ്‌ച

അയ്യന്റെ അത്ഭുതങ്ങൾ !

ഇതിൽ, അയ്യനുമുണ്ട്, അയ്യപ്പനുമുണ്ട് ; അയ്യനെന്നത് അയ്യപ്പൻറെ വിളിപ്പേരും കൂടിയാണ്. പറഞ്ഞു വരുന്നത് അയ്യനും അയ്യപ്പനും പരസ്പരം മാറിപ്പോവാതിരിക്കാൻ വേണ്ടി മാത്രം ഒരാമുഖം...
നോട്ടുനിരോധനം കഴിഞ്ഞുള്ള തൊട്ടടുത്ത വര്ഷം.
ചന്നംപിന്നം ചാറുന്ന മഴയിൽ മി & മിസ്സിസ് മലകയറി. സത്യം പറയണമല്ലോ മിസ്സിസ് അന്പത്തിരണ്ടിലും ചെറുപ്പമായിരുന്നു അതേപോലെ  സുന്ദരിയുമായിരുന്നു. അതിനാൽ പമ്പ ടു സന്നിധാനം , എല്ലാ ചെക്ക് പോയന്റിലും മേടത്തെ തീഷ്ണ ദൃഷ്ടിയോടെ തന്നെ ചുമതലപ്പെട്ടവർ വാച്ച് ചെയ്യുന്നുണ്ടായിരുന്നു [ആദ്യത്തെ ചെക്ക്  പോയന്റിൽ തന്നെ മേടത്തെ തടഞ്ഞു പരിശോധിച്ചെങ്കിലും, കൈവശം കരുതിയിരുന്ന ആധാർ കാർഡ് ചെക്ക് ചെയ്തതോടു കൂടി അധികൃതർക്ക് പ്രായം ബോധ്യപ്പെട്ടു.]
സന്നിധാനം:
മഴയായതുകൊണ്ടാവാം തിക്കും തിരക്കും സ്വതേ കുറവ് .
ഫ്‌ളൈ ഓവർ കടന്നു നടക്കുമുന്നിലെത്തിയ മിസ്സിസിനൊരു ആശങ്ക, ആകുലത...അതെ, അതുതന്നെ !  മിസ്റ്ററിനോട് വന്നുപറ്റിയ വിപത്തിനെ പറ്റി ബോധിപ്പിച്ചു. അദ്ദേഹം അന്ധാളിച്ചു !!!
"എങ്കിലും ഇതെങ്ങനെ ? അതുമിപ്പോൾ ?"- മിസ്സിസ് കൈമലർത്തി.
മി: "എത്രയും പെട്ടെന്നിറങ്ങണം"
മിസ്സിസ്: "ഇതിന്റെ ബുദ്ധിമുട്ട് നിങ്ങക്ക് മനസ്സിലാവില്ല. പെട്ടന്ന് അടുത്ത ലോഡ്ജ് നോക്കണം, എവിടുന്നേലും കുറച്ച് വെള്ള മുണ്ടും; വൃത്തിയുള്ളത്."
തൊട്ടടുത്ത് ഹൈമാസ്റ്റ് ടവറിന്റെ ഓരത്തുനിന്ന്, ഇതെല്ലാം കണ്ടുകൊണ്ടു നിന്ന അയ്യപ്പൻ അവർക്കടുക്കലേക്കെത്തി.
"എന്താ പ്രശ്‍നം ?"
അവരുടെ മുഖത്തുനിന്നും എന്തോ ഭയാനക പ്രശ്നമാണെന്ന് അയ്യപ്പനൂഹിച്ചു. പതിയിൽനിന്നും കാര്യം ഗ്രഹിച്ച അയ്യപ്പൻറെ മുഖം കണ്ടപ്പോൾ ഇതൊരു ഭീഭത്സ പ്രശ്നമാണെന്ന് മിസ്സിസിനു മനസ്സിലായി.
മിസ്റ്റർ: "അയ്യപ്പൻ സഹായിക്കണം"
അയ്യപ്പൻ സഹായിച്ചു, അയ്യപ്പനേ സഹായത്തിനുള്ളതായിരുന്നു. അയ്യൻ അകത്തല്ലേ  !
മിസ്റ്ററിന്റെയും മിസ്സിസിന്റെയും കഥ ഇവിടെ തീരുന്നു.
സംഭവശേഷം അയ്യപ്പന് എന്തെന്നില്ലാത്ത പശ്ചാത്താപം. ബി.പി. കുറയുന്നോ എന്നും ഒരു സംശയം.
അയ്യപ്പൻ, കീഴനെയും മേലനെയും എല്ലാം കണ്ട് കാര്യം ധരിപ്പിക്കുന്നു. അറിഞ്ഞവർ ഓരോരുത്തരായി സ്തംഭിച്ചു. പിന്നെ ഒന്നിച്ചിരുന്നു വീണ്ടും സ്തംഭിച്ചു. ഫോൺ, വയർലെസ്സ്, വിവിധ മെസ്സേജിങ് ആപ്പ്ലിക്കേഷനുകൾ...എല്ലാം വിഷയത്തിൽ സ്തംഭിച്ചുകൊണ്ടിരുന്നു. അടിയന്തിര മീറ്റിങ്ങുകൾ, കുശുകുശുപ്പുകൾ, ആശങ്കകൾ...
"ശുദ്ധികലശം", "ദേവപ്രശ്‍നം". ഈ രണ്ടുകാര്യങ്ങളിലേക്ക് കാര്യങ്ങൾ വന്നു. അനുബന്ധമായി സ്‌പെഷ്യൽ ദോഷപരിഹാരപൂജയും.
കഥാനായകൻ അയ്യപ്പൻ,ബോർഡിലെ ഒരു പ്രധാനിയാണ്. പെട്ടന്ന് അദ്ദേഹത്തിന് ഒരു ചിന്ത തോന്നി, സമക്ഷത്തിൽ അവതരിപ്പിച്ചു.
"എന്തുകൊണ്ടിത് അയ്യന്റെ അത്ഭുത പ്രവർത്തിയാണ് എന്ന് പുറംലോകത്തെ അറിയിച്ചുകൂടാ ?"
[മീൻ മുള്ളിൽ രൂപമില്ലാത്ത ദൈവത്തിന്റെ പേരെഴുതിയെന്നതും . കണ്ണിൽക്കൂടി ചോര വരുത്തുന്ന ലേഡി ദൈവം ഇടക്ക് കരയുന്നുവെന്നും ആ ഹൈ മാസ്ററ് ലാമ്പ് ടവറിന്റെ അടിയിൽ നിന്നപ്പോൾ ഫേസ്‌ബുക്കിൽ കണ്ടത് പെട്ടെന്നോർത്തു പ്രതിവതിച്ചതാണ്]
മകരവിളക്ക് സ്വയമേ കത്തുന്നതല്ലായെന്നും, ഭക്തർ തിക്കിലും തിരക്കിലും മരിച്ചിട്ടുള്ളതിന് അയ്യന് പേരുദോഷമുള്ളതിനാലും, അങ്ങനെയങ്ങനെ ഒത്തിരിയൊത്തിരി കാര്യങ്ങൾ പൊതുജനത്തിന് അറിവുള്ളതിനാലും എക്സ് 'മേലി'ന്റെ കൊച്ചുമകന്റെ പെങ്ങള്ടെ മോന്റെ കൂടി സാന്നിധ്യത്തിൽ അതുറപ്പിച്ചു, അയ്യപ്പന് പ്രശംസയും.
കൃതാർത്ഥനായി അയ്യപ്പന്റെ കണ്ണുകൾഈറനണിഞ്ഞു.
രാവിലെ പള്ളിയുണർത്തി, പല്ലുതേച്ച് കട്ടൻ പോലും അകത്താക്കുന്നതിനു മുന്നേ പത്രസമ്മേളനം.
"അയ്യൻ നടയിൽ അത്ഭുതം പ്രവർത്തിച്ചിരിക്കുന്നു, ആർത്തവവിരാമം സംഭവിച്ച സ്ത്രീയെ വീണ്ടും രജസ്വലയാക്കി മഹാത്ഭുതം പ്രവർത്തിച്ചിരിക്കുന്നു. എങ്കിലും, സന്നിധാനത്തെ നിയമങ്ങൾ മാറ്റമില്ലാതെ തുടരും.
"സ്വാമിയേ..."
മാളികപ്പുറം പിന്നെയും തേങ്ങി.
"ചാമിയേ..."
"എന്താപ്പാ "
"ചിരുതേ കണ്ടീനാ  ?"
തൊട്ടടുത്ത ആദിവാസി ഇടത്തുനിന്നും കറുപ്പൻ, മകൻ ചാമിയോട് അവന്റമ്മ ചിരുതയെവിടെ എന്ന് ചോദിച്ചതാണ് [ആദി മനുഷ്യർക്ക് ഇവിടെ പ്രസക്തിയില്ല, അതുകൊണ്ട് നീട്ടുന്നില്ല]
പി. എസ് :
നമ്പ്ര ൧.
മിസ്റ്ററും മിസ്സിസും രണ്ടുകുട്ടികൾ ആയപ്പോഴേ നാം രണ്ട് നമുക്ക് രണ്ടെന്നു തീരുമാനിച്ചതാണ്, സ്റ്റെറിലൈസേഷൻ ചെയ്തിട്ടില്ലന്നേയുള്ളൂ. ഇനിയിപ്പോ അവർക്ക് ഈ അത്ഭുതം കൊണ്ട് നേടാൻ പ്രത്യേകിച്ചൊന്നുമില്ല.
നമ്പ്ര ൨.
തങ്ങളുടെ പേരോ വിവരമോ പ്രസിദ്ധപ്പെടുത്തരുതെന്നു മിസ്റ്റർ & മിസ്സിസ് പ്രത്യേകം പറഞ്ഞിരുന്നു, കാരണം ഇനി വല്ല തീണ്ടാരിത്തുണി ബുക്ക് ചെയ്യാൻ ഭക്തജനങ്ങൾ ക്യൂ നിന്നാൽ അവരുടെ വ്യക്തിസ്വകാര്യത നഷ്ടപ്പെടുമല്ലോ എന്നാലോചിച്ചാണ്.
"Health Minister K.K. Shylaja visited sabarimala accompanied by Health Mission Engineer, she suspect aged under 50."
22 Nov 2017

2012 ഓഗസ്റ്റ് 18, ശനിയാഴ്‌ച

ധര്‍മ്മ കര്‍മ്മങ്ങള്‍

തിരുവനന്തപുരം ജനറല്‍ ആസ്പത്രി ഒന്‍പതാം വാര്‍ഡിനോട്  മാധ്യമങ്ങള്‍ക്ക്  എന്നും താല്പര്യമായിരുന്നു.
തിരുവനന്തപുരം ജനറല്‍ ആസ്പത്രി ഒന്‍പതാം വാര്‍ഡിനോട്  ഭരണപ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്ക്  എന്നും താല്പര്യമായിരുന്നു.  
തിരുവനന്തപുരം ജനറല്‍ ആസ്പത്രി ഒന്‍പതാം വാര്‍ഡിനോട്  നമുക്കും  എന്നും താല്പര്യമായിരുന്നു.

പുതുക്കി പണിതിട്ടും ശോച്യാവസ്ഥ മാറാത്ത ഒന്‍പതാം വാര്‍ഡ് മന്ത്രി മുനീര്‍ സന്ദര്‍ശിച്ചു.
പുതുക്കി പണിതിട്ടും ശോച്യാവസ്ഥ മാറാത്ത ഒന്‍പതാം വാര്‍ഡ് മാധ്യമം ചിത്രീകരിച്ചു, നമ്മിലേക്കെത്തിച്ചു.
പുതുക്കി പണിതിട്ടും ശോച്യാവസ്ഥ മാറാത്ത ഒന്‍പതാം വാര്‍ഡ് നാം കണ്ടു. 

മന്ത്രി, മാധ്യമള്‍ക്ക് മുന്നില്‍ പുന:രുദ്ധാരണത്തെക്കുറിച്ചും മറ്റു ‘വെല്‍‌ഫെയറു’കളെക്കുറിച്ചും സംസാരിച്ച് ധര്‍മ്മം നിറവേറ്റി. 
മാധ്യമങ്ങള്‍ അവയെല്ലാം ചിത്രീകരിച്ചും, അതപ്പടി വെളിച്ചം കാണിച്ചും അവരുടെ ധര്‍മ്മവും നിറവേറ്റി. 
നമ്മള്‍ അത് കണ്ടു, മനസ്സില്‍ സഹതപിച്ചു, കണ്ടവരോടും കാണാത്തവരോടും നമ്മുടെ പൌരധര്‍മ്മത്തെക്കുറിച്ച് പറഞ്ഞ് ധര്‍മ്മബോധം കാട്ടി. നാമും നിറവേറ്റി നമ്മുടെ ധര്‍മ്മം.

ഇനിയൊരു കേമറ അവിടേക്കു ചലിക്കുമ്പോളും, ഒപ്പിയെടുത്തതെല്ലാം ‘ടെലിക്കാസ്റ്റ്’ ചെയ്യുമ്പോള്‍ ഇതെല്ലാം ആവര്‍ത്തിക്കപ്പെടുന്നത് ഏത് ധര്‍മ്മം ?


ഡേറ്റഡ്: ജൂലായ് 30, 2012 

2012 ഓഗസ്റ്റ് 12, ഞായറാഴ്‌ച

വിധിയും ‘വിധി’യും !



ടി തലക്കെട്ടോടെ വിഷയത്തിന്റെ മൂല്യത്തെക്കുറക്കുകയോ, നിയമത്തെ വെല്ലുവിളിക്കുകയോ അല്ല...
വിധി- ഗോവിന്ദച്ചാമിക്ക് കൊലക്കയറൊരുക്കിയപ്പോള്‍, ഗോവിന്ദച്ചാമിയുടെ പ്രവൃത്തി സൌമ്യയുടെ വിധിയായി.
‘അപൂര്‍വ്വങ്ങളില്‍ അത്രക്ക് അപൂര്‍വ്വ‘മായിരുന്നോ ഈ സംഭവം ?
വിധിപ്രസ്താവന നടന്ന 11.11.11 നു രണ്ടു ദിവസം മുന്‍പേയാണ് എഴുപത്തഞ്ച് കഴിഞ്ഞ ആദിവാസി സ്ത്രീ കൂട്ട  ബലാത്സംഗത്തിനിരയായ വാര്‍ത്തകള്‍ വന്നത്. അവര്‍ മരണപ്പെട്ടില്ല എന്നുള്ളതാണോ അതില്‍ ‘അപൂര്‍വ്വത്’യില്ലായ്മ ?

സൌമ്യ മരിച്ചു.
മാനഭംഗത്തിനിടയായത് ട്രെയിന്‍ യാത്രയില്‍ ; അതും രാത്രിയില്‍ ; ഇതൊക്കെ വിരല്‍ ചൂണ്ടുന്നത്...??
അടുത്തൊരു സൌമ്യ ഉണ്ടാവുന്നതുവരെ നമുക്ക് വാര്‍ത്തകളില്‍ക്കൂടി  നമ്മുടെ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളെ പഴിക്കാം; അതിനു  ശേഷവും...

സാക്ഷിമൊഴിയും, ശാസ്ത്രീയ രീതികളിലൂടെയും തെളിയിച്ചുകഴിഞ്ഞ, വിവാഹ സ്വപ്നവുമായ് വീട്ടിലേക്ക് ട്രെയിന്‍ കയറിയ ഒരു  പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി, പൈശാചികമായി കൊലചെയ്ത കേസില്‍; ഗോവിന്ദച്ചാമിക്കായി കോടതിയില്‍ വാദിക്കാനെത്തിയ“ഹൈക്കോടതിയില്‍ അപ്പീലിനു പോവും” എന്നു മാധ്യമങ്ങളുടെ മുന്നില്‍ ഘോഷിച്ച വക്കീല്എ ബി ആളൂരിനെ ശിക്ഷിക്കാന്‍ നിയമത്തിനു പഴുതു  കാണുകയില്ല... അതും വിധി !

ഭിക്ഷാടനം നടത്തി (?) ജീവിതം കഴിയുന്ന ഗോവിന്ദച്ചാമിയ്ക്ക് വക്കീലും !
സൌമ്യയുടെ പോസ്റ്റുമോര്‍ട്ടം തിരുത്തി സഹായിക്കാന്ശ്രമിച്ച് പിടിക്കപ്പെട്ട ഡോ. ഉമേഷ്കുമാറും!

രണ്ടാളും പ്രൊഫഷണല്എത്തിക്സ്പഠിച്ചു കാണില്ല. തീര്‍ച്ച !

11.11.11- എന്ന നൂറ്റാണ്ടിന്റെ കൌതുകത്തിന് ഇന്ന് സൌമ്യയെ ഓര്‍ക്കാന്‍ കൂടി...

നിനക്കായ് ഒരു പിടി കണ്ണീര്‍പ്പൂക്കള്‍ മാത്രം...

“ലോകാ സമസ്താ സുഖിനോ ഭവന്തു: “



9/11

ഒരു ദശകത്തിന്റെ ചോദ്യങ്ങള്‍...

അമേരിക്ക എന്ന ധാര്ഷ്ട്യ രാജ്യത്തിന്റെ അഭിമാനത്തിനേറ്റ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല.
രാജ്യത്തിന്റെ അഭിമാന(അഹങ്കാര)സ്തംഭങ്ങളായ വാണിജ്യ ഗോപുരങ്ങള്‍, വെറും പത്തു മിനിറ്റിനുള്ളില്‍ തകര്ന്നടിയുമ്പോള്‍ ലോകം മുന്നില്ക്കണ്ടതു തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു.
യുദ്ധം; ആഭ്യന്തരമായാലും, അന്തര്‍ദ്ദേശിയമാണെങ്കിലും ഇരകളാവുന്നത് സാധാരണക്കാരായിരിക്കും എന്നത് നഗ്നമായ സത്യം .
ലോകത്തെ 9/11 നു മുന്പും പിന്പും എന്നു രണ്ടായിത്തിരിച്ചാല്‍, ഇതേ സംഭവത്തിനു ശേഷം ലോകചരിത്രത്തില്ഉണ്ടായ മാറ്റങ്ങള്‍ പ്രകടമാണ്.

ഒരു രാജ്യത്തെ അധിനിവേശത്തിലൂടെ വരുതിയിലാക്കിബദല്‍ (പാവ)സര്‍ക്കരിനെ നിയമിച്ച് സേനയെ തിരിച്ചു വിളിക്കുമ്പോള്‍, അമേരിക്കയൊഴിച്ച് മറ്റാരു രാജ്യത്തിനും   പ്രസ്താവിക്കാനാവില്ല; സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവെന്ന്.

മതമൌലികത, മതതീവ്രവാദം എന്നിവയെ പ്രോത്സാഹിപ്പിക്കാവില്ല, ഒരിക്കലും. എങ്കിലും ഒരു രാജ്യത്തിന്റെ പരമാധികാര (?)ത്തിനു നേരേ തോക്കുകള്‍ ചൂണ്ടുന്നത് ഒരിക്കലും  ന്യായീകരിക്കാനാവില്ല.

അഫ്ഗാനെ തകര്ത്തു, തോറാബോറ മലനിരകളില്‍ ആധുനിക സങ്കേതങ്ങളുപയോഗിച്ചു അരിച്ചുപെറുക്കി (?) , എന്നിട്ട് ലാദനെ കിട്ടിയതും, കൊന്നതും പാക്കിസ്ഥാനില്‍ വച്ചും!

സെമിനാര്ഹാളില്‍ സഹപാഠി അനീഷ്, ചോദ്യത്തിനു മറുപടിയായി ഈവന്‍ അമേരിക്ക ഡസ്നോട്ട് അണ്ടര്‍സ്റ്റാന്റ്, സോ ഹൌ ക്യാന്ഐ...?

ചോദ്യം: വാട്ട് ഈസ് ദ ടെക്നിക്കല്‍ ഫാള്‍ട്ട് ഹേപ്പന്ഡ് ഇന്‍ ട്രേഡ് സെന്റര്‍ ഓണ്‍ നയന്‍ ഇലവണ്‍ ?
കലായലത്തിലെ ഈ ഒരു ചെറു ഓര്മ്മയോടുകൂടി...

ഒരു പിടി റോസാപ്പൂക്കള്‍... നോട്ട് ഓണ്ളീ ടൂ ദ വിക്ടിംസ് ഓഫ് 9/11...

11.09.11

തിരഞ്ഞെടുപ്പ് 2011


“സമുദായിക “ശക്തികള്‍“ പരാജയപ്പെടുത്തി “ - പിണറായി
“സമുദായിക “സംഘടനകള്‍“  ആക്രമിച്ചു” - വീ എസ്സ്

കേരളം, ഒരിക്കലും അഭിമുഖീകരിക്കാത്ത ഒരു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചു.
ആവേശങ്ങള്‍ കെട്ടടങ്ങിയാല്‍; കോരനു പിന്നെയും കഞ്ഞി കുമ്പിളില്‍ത്തന്നെ. (രണ്ടു രൂപ അരി ഉടന്‍ തന്നെ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ ശ്രമിക്കണം, ഇല്ലായെങ്കില്‍.........................!
കോരന്മാരുടെ ചുമതല പൂര്‍ത്തിയായസ്ഥിതിക്ക് ചോയ്ക്കാനും പറയാനും ആളുണ്ട്. ശക്തനായ.........പ്രതിപക്ഷം തന്നെ.........തന്നെ...........

തിരോന്തരം മുതല്‍ കാസറഗോഡ് വരെ ഒരു വിശകലനം നടത്താനുദ്ദേശ്ശമൊന്നും തന്നെയില്ല. യെങ്കിലും...
രണ്ടറ്റത്തും താമര വിരിഞ്ഞേക്കും എന്ന അപ്രാപ്യ മോഹം.
അന്‍പതു ശതമാനം എണ്ണുന്നതിനു മുന്നേ തന്നെ രാജഗോപാലിന്റെയും, രാജലക്ഷ്മി എല്‍ ഭട്ടിന്റെയും വിധി നിര്‍ണ്ണയിച്ചു കഴിഞ്ഞിരുന്നു. ബട്ട്, രണ്ടിടത്തും തോറ്റ മുന്നണിയെ പിന്‍‌തള്ളി തോറ്റ എം. എല്‍. സ്ഥാനം വഹിക്കുന്ന ബി ജെ പിയെ വരും തിരഞ്ഞെടുപ്പുകളിലെങ്കിലും സൂക്ഷിക്കുക എന്ന ഒരു മുന്നറിയിപ്പ് അവര്‍ തന്നിരിക്കുന്നു.

ബീ ജെ പി ജയിക്കരുത് എന്നൊന്നും ഞാന്‍ ശഠിക്കുന്നില്ല. മു.ലീ നാകാമെങ്കില്‍ എന്തുകൊണ്ട് അവര്‍ക്കായിക്കൂടാ...?

സമുദായിക സംഘടനകള്‍ക്കും, പുരോഹിതന്മാര്‍ക്കും  പ്രത്യക്ഷത്തില്‍ത്തന്നെ രാഷ്ട്രീയത്തില്‍ ഇടപെട്ടുപ്രവര്‍ത്തിക്കാമെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ഒരു പാര്‍ട്ടിക്ക് അവരര്‍ഹിക്കുന്നെങ്കില്‍ അതിനു ഞാനെന്തിനു എതിര്‍ക്കണം ?

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി -ഇവിടങ്ങളില്‍ ഉണ്ടായ വീ എസ്സ് ഫാക്ടറിനേക്കാള്‍, മലപ്പുറത്തെ കുഞ്ഞാലിക്കുട്ടി എഫക്ടാണ്ഈ തിരഞ്ഞെടുപ്പിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം. പ്രത്യേകിച്ച് ഐസ്ക്രീം കുട്ടിയുടെ ഭൂരിപക്ഷം. മണ്ഡലത്തില്‍ സ്ത്രീ വോട്ടര്‍ന്മാര്‍ വരെ കുട്ടിയോട് ആഭിമുഖ്യം കാണിച്ചതില്‍ കേരളം ലജ്ജിക്കട്ടെ...

പീ ജെ ജോസഫിനെ തല്‍ക്കാലം വിടുന്നുകേറിപ്പറ്റി...
മറ്റൊരു തിരഞ്ഞെടുപ്പുകൂടി അഭിമുഖീകരിക്കാന്‍ ടിയാനു ധൈര്യം പോലുമുണ്ടായേക്കില്ല.

ഗൌരിയമ്മയും , എം വി ആറും പാര്‍ട്ടികളും മറ്റു ഈര്‍ക്കില്‍ പാര്‍ട്ടികളും തോറ്റമ്പിയത് മുന്നണികള്‍ക്ക് ആത്മവിശ്വാസം കൂട്ടും. അത് തോന്നാസ്യത്തിലേക്കാണ്പോക്കെങ്കില്‍, മുന്നണിയില്‍ പിന്നെയും ഗ്രൂപ്പുകളുണ്ടാവാനേ സാധിക്കൂ... (അനുഭവത്തില്‍ നിന്നും പഠിക്കുന്നവരുണ്ടെങ്കില്‍ പഠിക്കട്ടെ..)

കേവലം മുപ്പതിലേറെ പ്രതിപക്ഷ നിയമസഭാ സാമാജികരെക്കൊണ്ട് ഗതികെട്ട മുന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ഇത്തവണ അറുപത്തിയെട്ട് പ്രതിപക്ഷ സാമാജികരെക്കൊണ്ട് വഴിമുട്ടും എന്നതില്‍ സംശയത്തിനു വഴിയില്ല. പ്രത്യേകിച്ച് മലമ്പുഴയില്‍നിന്നും............മലമ്പുഴയില്‍............. നിന്നും.........

2011 മേയ് 13

2009 ജൂലൈ 23, വ്യാഴാഴ്‌ച

ചങ്കരന് മുണ്ടുടുക്കാനറിയില്ല...

ചങ്കരന്‍ ആര് ?
ചങ്കരന്‍ നാട്ടിലെ ഒരു പ്രമാണി.പണക്കാരന്‍ , പരിഷ്ക്കാരി.
പരിഷ്ക്കാരത്തിന്റെ പാരമ്യത്താലും,കണ്ട്രി പീപ്പിള്‍സിനോടുള്ള പുച്ഛത്താലും; പരിഷ്ക്കാരിയായന്നു തൊട്ടു ടിയാന്‍ സ്വദേശ വസ്ത്രങ്ങള്‍ ബഹിഷ്ക്കരിച്ചു; പിന്നീട് വിദേശവസ്ത്രധാരിയല്ലാതെ ചങ്കരനെ നാട്ടാര്‍ കണ്ടിട്ടേയില്ല. 
പരിഷ്ക്കാരിയെങ്കിലും, ഭാര്യക്കും, പെണ്മക്കള്‍ക്കും ചങ്കരന്‍ വിദേശവല്‍ക്കരണം നടത്തിയതുമില്ല.

കാര്യത്തിലേക്കു കടക്കാം.
പഞ്ചായത്തു തെരഞ്ഞെടുപ്പിന്റെ സമയം. ഇപ്രാവിശ്യം ചങ്കുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നു ചിലര്‍ക്കൊക്കെ ഒരാഗ്രഹം. 
പക്ഷെ, ജനങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ പരിഷ്ക്കാരം മാറ്റണം. രണ്ടാമത്തെ അഭിപ്രായം സ്വീകാര്യമല്ലാഞ്ഞിട്ടും ആദ്യത്തെ നിര്‍ദ്ദേശം മനസ്സിലൊരു കുളിരു കോരിച്ചതിനാല്‍ , രണ്ട് ഒന്നിനു വഴിമാറി. 
ചങ്കരന്‍ മുണ്ടുടുത്തു (ഉടുക്കാതിരുന്നതാണു ഭേദമെന്നോണം).പരിഷ്ക്കാരത്തിന്റെ പേരില്‍ അമ്പലവിസിറ്റ് നിര്‍ത്തിയിരുന്ന ടിയാനെ; അണികള്‍, വോട്ടിനു വേണ്ടിമാത്രം നടക്കിരുത്തി.

ആ അമ്പലവിസിറ്റില്‍ ;അമ്പലമുറ്റത്ത്, വെടിവഴിപാടിന്റെ കരാറെടുത്തിരുന്ന,ചങ്കുവിന്റെ എതിര്‍പാര്‍ട്ടിയിലേക്കു നുഴഞ്ഞു കയറിയവനുമായ, വെടി പൊട്ടി കാലുപോയ രായപ്പണ്ണന്‍ , ചങ്കുവിന്റെ നടക്കിരുത്തല്‍ കാണാനിടയായി.ചില മത-ജാതി ധ്വംസന പ്രവര്‍ത്തനങ്ങളൊക്കെ ഉണ്ടായിരുന്നാലും ആളൊരു കലക്കന്‍ ബിശ്വാസിയായിരുന്നു.അങ്ങനെയുള്ള രായന് മി. ചങ്കു കാട്ടുന്ന ഈ കോപ്രായം കണ്ടുനില്‍ക്കാന്‍ പറ്റുവോ ?

തെരഞ്ഞെടുപ്പിനു മുന്‍പായി ഒരു വെടി പൊട്ടിക്കാന്‍ കിട്ട്യ ചാന്‍സല്ലേ ? 
ജനമദ്ധ്യത്തില്‍ നിന്ന് കോണോടുകോണ്‍ മുണ്ടുടുത്ത് സ്രാഷ്ടാംഗപ്രണാമം നടത്തുന്ന ചങ്കുവിനെ നോക്കി അണ്ണനൊരു കാച്ചുകാച്ചി.
"നേരെ മുണ്ടുടുക്കാന്‍ അറിയാത്തവനാണ് നമസ്ക്കരിക്കുന്നത്. ഈ അവനാണോ ഇലച്ചനു നിക്കുന്നെ ?"

ചോ:  രായപ്പണ്ണന്‍ ചോതിച്ചതു ശരിയോ തെറ്റോ ?

വാല്‍ക്കഷ്ണം: 2009 ലോക്സഭാതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വായിക്കുക...