ചങ്കരന് ആര് ?
ചങ്കരന്‍ നാട്ടിലെ ഒരു പ്രമാണി.പണക്കാരന്‍ , പരിഷ്ക്കാരി.
പരിഷ്ക്കാരത്തിന്റെ പാരമ്യത്താലും,കണ്ട്രി പീപ്പിള്‍സിനോടുള്ള പുച്ഛത്താലും; പരിഷ്ക്കാരിയായന്നു തൊട്ടു ടിയാന്‍ സ്വദേശ വസ്ത്രങ്ങള്‍ ബഹിഷ്ക്കരിച്ചു; പിന്നീട് വിദേശവസ്ത്രധാരിയല്ലാതെ ചങ്കരനെ നാട്ടാര്‍ കണ്ടിട്ടേയില്ല.
പരിഷ്ക്കാരിയെങ്കിലും, ഭാര്യക്കും, പെണ്മക്കള്‍ക്കും ചങ്കരന്‍ വിദേശവല്‍ക്കരണം നടത്തിയതുമില്ല.
കാര്യത്തിലേക്കു കടക്കാം.
പഞ്ചായത്തു തെരഞ്ഞെടുപ്പിന്റെ സമയം. ഇപ്രാവിശ്യം ചങ്കുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നു ചിലര്‍ക്കൊക്കെ ഒരാഗ്രഹം.
പക്ഷെ, ജനങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ പരിഷ്ക്കാരം മാറ്റണം. രണ്ടാമത്തെ അഭിപ്രായം സ്വീകാര്യമല്ലാഞ്ഞിട്ടും ആദ്യത്തെ നിര്‍ദ്ദേശം മനസ്സിലൊരു കുളിരു കോരിച്ചതിനാല്‍ , രണ്ട് ഒന്നിനു വഴിമാറി.
ചങ്കരന്‍ മുണ്ടുടുത്തു (ഉടുക്കാതിരുന്നതാണു ഭേദമെന്നോണം).പരിഷ്ക്കാരത്തിന്റെ പേരില്‍ അമ്പലവിസിറ്റ് നിര്‍ത്തിയിരുന്ന ടിയാനെ; അണികള്‍, വോട്ടിനു വേണ്ടിമാത്രം നടക്കിരുത്തി.
ആ അമ്പലവിസിറ്റില്‍ ;അമ്പലമുറ്റത്ത്, വെടിവഴിപാടിന്റെ കരാറെടുത്തിരുന്ന,ചങ്കുവിന്റെ എതിര്‍പാര്‍ട്ടിയിലേക്കു നുഴഞ്ഞു കയറിയവനുമായ, വെടി പൊട്ടി കാലുപോയ രായപ്പണ്ണന്‍ , ചങ്കുവിന്റെ നടക്കിരുത്തല്‍ കാണാനിടയായി.ചില മത-ജാതി ധ്വംസന പ്രവര്‍ത്തനങ്ങളൊക്കെ ഉണ്ടായിരുന്നാലും ആളൊരു കലക്കന്‍ ബിശ്വാസിയായിരുന്നു.അങ്ങനെയുള്ള രായന് മി. ചങ്കു കാട്ടുന്ന ഈ കോപ്രായം കണ്ടുനില്‍ക്കാന്‍ പറ്റുവോ ?
തെരഞ്ഞെടുപ്പിനു മുന്‍പായി ഒരു വെടി പൊട്ടിക്കാന്‍ കിട്ട്യ ചാന്‍സല്ലേ ?
ജനമദ്ധ്യത്തില്‍ നിന്ന് കോണോടുകോണ്‍ മുണ്ടുടുത്ത് സ്രാഷ്ടാംഗപ്രണാമം നടത്തുന്ന ചങ്കുവിനെ നോക്കി അണ്ണനൊരു കാച്ചുകാച്ചി.
"നേരെ മുണ്ടുടുക്കാന്‍ അറിയാത്തവനാണ് നമസ്ക്കരിക്കുന്നത്. ഈ അവനാണോ ഇലച്ചനു നിക്കുന്നെ ?"
ചോ: രായപ്പണ്ണന്‍ ചോതിച്ചതു ശരിയോ തെറ്റോ ?
വാല്‍ക്കഷ്ണം: 2009 ലോക്സഭാതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വായിക്കുക...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ