2012 ഓഗസ്റ്റ് 12, ഞായറാഴ്‌ച

തിരഞ്ഞെടുപ്പ് 2011


“സമുദായിക “ശക്തികള്‍“ പരാജയപ്പെടുത്തി “ - പിണറായി
“സമുദായിക “സംഘടനകള്‍“  ആക്രമിച്ചു” - വീ എസ്സ്

കേരളം, ഒരിക്കലും അഭിമുഖീകരിക്കാത്ത ഒരു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചു.
ആവേശങ്ങള്‍ കെട്ടടങ്ങിയാല്‍; കോരനു പിന്നെയും കഞ്ഞി കുമ്പിളില്‍ത്തന്നെ. (രണ്ടു രൂപ അരി ഉടന്‍ തന്നെ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ ശ്രമിക്കണം, ഇല്ലായെങ്കില്‍.........................!
കോരന്മാരുടെ ചുമതല പൂര്‍ത്തിയായസ്ഥിതിക്ക് ചോയ്ക്കാനും പറയാനും ആളുണ്ട്. ശക്തനായ.........പ്രതിപക്ഷം തന്നെ.........തന്നെ...........

തിരോന്തരം മുതല്‍ കാസറഗോഡ് വരെ ഒരു വിശകലനം നടത്താനുദ്ദേശ്ശമൊന്നും തന്നെയില്ല. യെങ്കിലും...
രണ്ടറ്റത്തും താമര വിരിഞ്ഞേക്കും എന്ന അപ്രാപ്യ മോഹം.
അന്‍പതു ശതമാനം എണ്ണുന്നതിനു മുന്നേ തന്നെ രാജഗോപാലിന്റെയും, രാജലക്ഷ്മി എല്‍ ഭട്ടിന്റെയും വിധി നിര്‍ണ്ണയിച്ചു കഴിഞ്ഞിരുന്നു. ബട്ട്, രണ്ടിടത്തും തോറ്റ മുന്നണിയെ പിന്‍‌തള്ളി തോറ്റ എം. എല്‍. സ്ഥാനം വഹിക്കുന്ന ബി ജെ പിയെ വരും തിരഞ്ഞെടുപ്പുകളിലെങ്കിലും സൂക്ഷിക്കുക എന്ന ഒരു മുന്നറിയിപ്പ് അവര്‍ തന്നിരിക്കുന്നു.

ബീ ജെ പി ജയിക്കരുത് എന്നൊന്നും ഞാന്‍ ശഠിക്കുന്നില്ല. മു.ലീ നാകാമെങ്കില്‍ എന്തുകൊണ്ട് അവര്‍ക്കായിക്കൂടാ...?

സമുദായിക സംഘടനകള്‍ക്കും, പുരോഹിതന്മാര്‍ക്കും  പ്രത്യക്ഷത്തില്‍ത്തന്നെ രാഷ്ട്രീയത്തില്‍ ഇടപെട്ടുപ്രവര്‍ത്തിക്കാമെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ഒരു പാര്‍ട്ടിക്ക് അവരര്‍ഹിക്കുന്നെങ്കില്‍ അതിനു ഞാനെന്തിനു എതിര്‍ക്കണം ?

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി -ഇവിടങ്ങളില്‍ ഉണ്ടായ വീ എസ്സ് ഫാക്ടറിനേക്കാള്‍, മലപ്പുറത്തെ കുഞ്ഞാലിക്കുട്ടി എഫക്ടാണ്ഈ തിരഞ്ഞെടുപ്പിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം. പ്രത്യേകിച്ച് ഐസ്ക്രീം കുട്ടിയുടെ ഭൂരിപക്ഷം. മണ്ഡലത്തില്‍ സ്ത്രീ വോട്ടര്‍ന്മാര്‍ വരെ കുട്ടിയോട് ആഭിമുഖ്യം കാണിച്ചതില്‍ കേരളം ലജ്ജിക്കട്ടെ...

പീ ജെ ജോസഫിനെ തല്‍ക്കാലം വിടുന്നുകേറിപ്പറ്റി...
മറ്റൊരു തിരഞ്ഞെടുപ്പുകൂടി അഭിമുഖീകരിക്കാന്‍ ടിയാനു ധൈര്യം പോലുമുണ്ടായേക്കില്ല.

ഗൌരിയമ്മയും , എം വി ആറും പാര്‍ട്ടികളും മറ്റു ഈര്‍ക്കില്‍ പാര്‍ട്ടികളും തോറ്റമ്പിയത് മുന്നണികള്‍ക്ക് ആത്മവിശ്വാസം കൂട്ടും. അത് തോന്നാസ്യത്തിലേക്കാണ്പോക്കെങ്കില്‍, മുന്നണിയില്‍ പിന്നെയും ഗ്രൂപ്പുകളുണ്ടാവാനേ സാധിക്കൂ... (അനുഭവത്തില്‍ നിന്നും പഠിക്കുന്നവരുണ്ടെങ്കില്‍ പഠിക്കട്ടെ..)

കേവലം മുപ്പതിലേറെ പ്രതിപക്ഷ നിയമസഭാ സാമാജികരെക്കൊണ്ട് ഗതികെട്ട മുന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ഇത്തവണ അറുപത്തിയെട്ട് പ്രതിപക്ഷ സാമാജികരെക്കൊണ്ട് വഴിമുട്ടും എന്നതില്‍ സംശയത്തിനു വഴിയില്ല. പ്രത്യേകിച്ച് മലമ്പുഴയില്‍നിന്നും............മലമ്പുഴയില്‍............. നിന്നും.........

2011 മേയ് 13

അഭിപ്രായങ്ങളൊന്നുമില്ല: