2012 ഓഗസ്റ്റ് 18, ശനിയാഴ്‌ച

ധര്‍മ്മ കര്‍മ്മങ്ങള്‍

തിരുവനന്തപുരം ജനറല്‍ ആസ്പത്രി ഒന്‍പതാം വാര്‍ഡിനോട്  മാധ്യമങ്ങള്‍ക്ക്  എന്നും താല്പര്യമായിരുന്നു.
തിരുവനന്തപുരം ജനറല്‍ ആസ്പത്രി ഒന്‍പതാം വാര്‍ഡിനോട്  ഭരണപ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്ക്  എന്നും താല്പര്യമായിരുന്നു.  
തിരുവനന്തപുരം ജനറല്‍ ആസ്പത്രി ഒന്‍പതാം വാര്‍ഡിനോട്  നമുക്കും  എന്നും താല്പര്യമായിരുന്നു.

പുതുക്കി പണിതിട്ടും ശോച്യാവസ്ഥ മാറാത്ത ഒന്‍പതാം വാര്‍ഡ് മന്ത്രി മുനീര്‍ സന്ദര്‍ശിച്ചു.
പുതുക്കി പണിതിട്ടും ശോച്യാവസ്ഥ മാറാത്ത ഒന്‍പതാം വാര്‍ഡ് മാധ്യമം ചിത്രീകരിച്ചു, നമ്മിലേക്കെത്തിച്ചു.
പുതുക്കി പണിതിട്ടും ശോച്യാവസ്ഥ മാറാത്ത ഒന്‍പതാം വാര്‍ഡ് നാം കണ്ടു. 

മന്ത്രി, മാധ്യമള്‍ക്ക് മുന്നില്‍ പുന:രുദ്ധാരണത്തെക്കുറിച്ചും മറ്റു ‘വെല്‍‌ഫെയറു’കളെക്കുറിച്ചും സംസാരിച്ച് ധര്‍മ്മം നിറവേറ്റി. 
മാധ്യമങ്ങള്‍ അവയെല്ലാം ചിത്രീകരിച്ചും, അതപ്പടി വെളിച്ചം കാണിച്ചും അവരുടെ ധര്‍മ്മവും നിറവേറ്റി. 
നമ്മള്‍ അത് കണ്ടു, മനസ്സില്‍ സഹതപിച്ചു, കണ്ടവരോടും കാണാത്തവരോടും നമ്മുടെ പൌരധര്‍മ്മത്തെക്കുറിച്ച് പറഞ്ഞ് ധര്‍മ്മബോധം കാട്ടി. നാമും നിറവേറ്റി നമ്മുടെ ധര്‍മ്മം.

ഇനിയൊരു കേമറ അവിടേക്കു ചലിക്കുമ്പോളും, ഒപ്പിയെടുത്തതെല്ലാം ‘ടെലിക്കാസ്റ്റ്’ ചെയ്യുമ്പോള്‍ ഇതെല്ലാം ആവര്‍ത്തിക്കപ്പെടുന്നത് ഏത് ധര്‍മ്മം ?


ഡേറ്റഡ്: ജൂലായ് 30, 2012 

അഭിപ്രായങ്ങളൊന്നുമില്ല: